ബീച്ചിലെഹോം സ്റ്റേയിൽ നിന്ന് ആറ് ലക്ഷം രൂപയുമായി ദമ്പതികൾ മുങ്ങി .

ബേക്കൽ: കാപ്പിൽ ബീച്ചിലെ ഹോം സ്റ്റേയിൽ നിന്ന് ആറ് ലക്ഷം രൂപയുമായി സ്ഥാപനം പൂട്ടി മുങ്ങിയ കർണ്ണാടക സ്വദേശികളായദമ്പതികൾക്കെതിരെ കേസ്.കർണ്ണാടക ചിത്രദുർഗ സ്വദേശികളായ പ്രദീപൻ ഭാര്യ നിവേദിത എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞമൂന്നാം തീയതി ഞായറാഴ്ചയാണ് സംഭവം. ഹോം സ്റ്റേ ഉടമ കോട്ടിക്കുളം വിഷ്ണുമഠത്തിന് സമീപം താമസിക്കുന്ന സൗപർണികയിൽ കെ.കെ.പ്രദീപിൻ്റെ പരാതിയിലാണ് കേസെടുത്തത്. ഹോം സ്റ്റേയിലെ ഹൗസ് കീപ്പിംങ്ങ് ജോലിക്കാരായ ഇരുവരും കലക്ഷൻതുകയായ ആറ് ലക്ഷം രൂപയുമായി ഹോം സ്റ്റേ പൂട്ടി മുങ്ങിയതോടെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.