അഴീക്കോട്‌ പുന്നക്കപ്പാറ മദ്രസ കെട്ടിടോദ്ഘാടനവും കഥാ പ്രസംഗവും നാളെ

സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും

അഴീക്കോട്‌ പുന്നക്കപ്പാറ തൻവീറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ ഒന്നാം നില കെട്ടിടോദ്ഘാടനവും കഥാ പ്രസംഗവും മഹല്ലിലെ SSLC പാസായ മുഴുവൻ കുട്ടികൾക്കുമുള്ള ഉപഹാര വിതരണവും നാളെ (6/7/2022) നടക്കും. വൈകിട്ട് 4:30 ന് സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചടങ്ങിൽ പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ, കണ്ണൂർ ജില്ലാ നായിബ് ഖാസി പി പി ഉമർ മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം കെ സതീഷ് കുമാർ മഹല്ലിലെ SSLC പാസായ വിദ്യാർത്ഥികളെ അനുമോദിക്കും. തുടർന്ന് പ്രശസ്ത കാഥികൻ സുബൈർ തോട്ടിക്കലും സംഘവും അവതരിപ്പിക്കുന്ന ഇസ്ലാമിക ചരിത്ര കഥാ പ്രസംഗം അരങ്ങേറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: