വിദ്യാഭ്യാസ രംഗത്തെ പ്രോത്സാഹനങ്ങൾ മഹത്തരം – ജമുന റാണി ടീച്ചർ

കോടിയേരി : സമൂഹത്തിൽ വിദ്യാഭ്യാസ പുരോഗതി ഉണ്ടാകുവാനും വിദ്യാർത്ഥികൾക്ക് ആവിശ്യമായ പിന്തുണ നൽകുവാനും സാമൂഹ്യ സംഘടനകൾ രംഗത്ത് വരുന്നത് മഹത്തായ പ്രവർത്തിയാണെന്നു തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ മൂഴിക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അബ്ദുറഹിമാൻ മാസ്റ്റർ എഡ്യൂക്കേഷണൽ അക്കാദമി സങ്കെടുപ്പിച്ച ഉന്നത വിജയികൾക്കുള്ള സ്നേഹാദരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പി എച് ഡി കരസ്ഥമാക്കിയ ഡോ നജ്മുദ്ദീൻ, എ എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കോടിയേരി ഓണിയൻ ഹൈസ്കൂളിന് വേണ്ടി ഹെഡ്മിസ്ട്രസ് അനിത ടീച്ചർ എന്നിവരെ സൊസൈറ്റിയുടെ ഉപഹാരം നൽകി ആദരിച്ചു. മുഴുവൻ വിഷയത്തിലും എ പ്ലസ് വിജയം നേടിയ എസ് എസ് എൽ സി, പ്ലസ്‌ടു വിദ്യാർഥികൾക്ക് മെമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ജമുന റാണി ടീച്ചർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

സൊസൈറ്റി ചെയർമാൻ എം ഉമ്മർകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ ഖാലിദ് മാസ്റ്റർ ആമുഖ ഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി നൗഫൽ ടി പി വിശിഷ്ടാതിഥിക്ക് ഉപഹാര സമർപ്പണം നടത്തി. മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി ഷാനിദ് മേക്കുന്ന്, നഗരസഭാ കൗൺസിലർ വി വസന്ത, ജലാലുദ്ദീൻ ദാരിമി, തഫ്ലീം മാണിയാട്ട്, കെ കുഞ്ഞിമ്മൂസ, പി വി റഷീദ്, മഹമൂദ് ഫലഖ്, അഹമ്മദ് കല്ലിക്കണ്ടി, ഫൈസൽ മാസ്റ്റർ, സൽമാൻ മാസ്റ്റർ, നൗഫൽ സലാമത്, പി പി ഖാദർ, സാദിരി മൂഴിക്കര, കരീം ഹാജി പ്രസംഗിച്ചു. സൊസൈറ്റി സെക്രട്ടറി റഫീഖ് കുനിയിൽ സ്വാഗതവും സിദ്ദീഖ് പാറാൽ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: