കരിപ്പൂര്‍ സ്വര്‍ണക്കടത്ത്;അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ ഹാജരായി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പമാണ് അമല ഹാജരായത്. അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ ചോദിച്ചറിയാനാണ് അമലയെ വിളിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആയങ്കിയുടെ വീട്ടില്‍ നടന്ന റെയ്‌ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വസ്‌തുക്കള്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് അമലയോട് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഭാ​ര്യ​യി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​രും ദി​വ​സം അ​ര്‍​ജു​നെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഭാ​ര്യാ​മാ​താ​വ് ന​ല്‍​കി​യ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ര്‍​മി​ച്ച​തെ​ന്നും കാ​ര്‍ വാ​യ്പ അ​ട​യ്ക്കു​ന്ന​തെ​ന്നു​മാ​ണ് അ​ര്‍​ജു​ന്‍ ക​സ്റ്റം​സി​ന് ന​ല്‍​കി​യി​രു​ന്ന മൊ​ഴി. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഭാ​ര്യ​യി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​യും.

അതേസമയം, കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി ഏഴ് ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ഏഴ് ദിവസം പൂര്‍ത്തിയാകുന്നതോടെ തുടര്‍നടപടി ഇന്നുണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: