നാളെത്തെ കടയടപ്പ് സമരത്തിൽ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കില്ല

കണ്ണൂർ: ജൂലൈ ആറിന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂറും സെക്രട്ടറി ടി മരക്കാരും അറിയിച്ചു. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സർക്കാരിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകിൽ കളിക്കുന്നവർ ലക്ഷ്യമാക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ പുതിയ മാനദണ്ഡം കാരണം വ്യാപാരികൾക്ക് കട തുറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സമകാലിക അവസ്ഥകൾ ഉൾക്കൊണ്ടുകൊണ്ട് കാര്യക്ഷമതയോടെയാണ് സംഘടനകൾ പ്രവർത്തിക്കേണ്ടത്. അതുകൊണ്ടു തന്നെ വിപണിയിലെ ഇടപെടലുകൾ യാഥാർത്ഥ്യ ബോധത്തോടെയാവണമെന്നും വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: