മാതൃകയായി പെരിന്തിലേരി എയുപി സ്കൂൾ

ശ്രീ​ക​ണ്ഠ​പു​രം: ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ഒ​രു ഗ്രാ​മം ഒ​രു​മി​ച്ച​പ്പോ​ൾ ഒ​രു ഡ​സ​നി​ല​ധി​കം വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ത് ആ​ശ്വാ​സ​മാ​വു​ക​യാ​ണ്. പെ​രി​ന്തി​ലേ​രി എ ​യു​പി സ്കൂ​ളി​ലെ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് അ​ധ്യാ​പ​ക​ർ,പൂ​ർവ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​ന്ത്വ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ സ്മാ​ർ​ട്ട്ഫോ​ൺ ചാ​ല​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്. 
ക്ലാ​സു​ക​ൾ കാ​ണു​ന്ന​തി​ന് ടി​വി​യോ സ്മാ​ർ​ട്ട്ഫോ​ണു​ക​ളോ ഇ​ല്ലാ​തെ പ​ഠ​നം വ​ഴി​മു​ട്ടി​യ​ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി ജാ​ഗ്ര​താ സ​മി​തി​യും പ​ഠ​ന സ​ഹാ​യ സ​മി​തി​യും രൂ​പീ​ക​രി​ച്ചി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് സ്റ്റാ​ഫ്, പി​ടി​എ അം​ഗ​ങ്ങ​ളും, എ​സ് വൈ ​എ​സ് സാ​ന്ത്വ​നം ശ്രീ​ക​ണ്ഠാ​പു​രം സോ​ൺ,കെ​എം​സി​സി വ​ള​ക്കൈ,കീ​യ​ച്ചാ​ൽ പ്രാ​ദേ​ശി​ക ജീ​വ​ന​ക്കാ​ർ,പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ഹാ​യ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. 
സ​ഹാ​യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ ഇ​നി​യും ഉ​ണ്ടെ​ങ്കി​ലും സ്മാ​ർ​ട്ട് ഫോ​ൺ ചാ​ല​ഞ്ചി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് .ഒ​ന്നാം​ഘ​ട്ട സ്മാ​ർ​ട്ട് ഫോ​ൺ വി​ത​ര​ണം ഉ​ട​നെ ന​ട​ത്തു​മെ​ന്ന് പെ​രി​ന്ത​ലേ​രി എ ​യു​പി​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ശ്രീ​ല​ത അ​റി​യി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: