റാങ്ക് ജേതാവിനെ അനുമോദിച്ചു
കണ്ണാടിപ്പറമ്പ് : കണ്ണൂർ സർവ്വകലാശാല എം എസ് സി മൈക്രോബയോളജിയിൽ ഒന്നാം റാങ്ക് നേടിയ സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനിയായ കണ്ണാടിപ്പറമ്പ് മാതോടത്തെ MK യസീദയ്ക്ക് നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് സൈഫുദ്ധീൻ നാറാത്ത് നൽകി അനുമോദിച്ചു. അഴിക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാംപീടിക , പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ സുഫീൽ ആറാംപീടിക, msf നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് റാസിഖ് ടി , ഹാരിസ് ബി, മുനീർ മാതോടം തുടങ്ങിയവർ പങ്കെടുത്തു.