ജിംനേഷ്യങ്ങൾ തുറന്നു പ്രവർത്തിക്കാൻ കായിക മന്ത്രിക്ക് നിവേദനം നൽകി

കണ്ണൂർ: കോവിഡ് – 19 ലോക് ഡൗൺ കാരണം മാർച്ച് 15 മുതൽ അടച്ചിട്ട ജിംനേഷ്യങ്ങൾ അടിയന്തിരമായി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവ ശ്യപ്പെട്ട് കൊണ്ട് കണ്ണൂർ ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ ഭാരവാഹികൾ കേരളാ വ്യവസായ കായിക വകുപ്പ് മന്ത്രി ശ്രീ.ഇ.പി. ജയരാജന് നിവേദനം നൽകി. എല്ലാ മാനദന്ധങ്ങളും പാലിച്ച് ജിംനേഷ്യങ്ങൾ തുറക്കുന്ന കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. .KDBBA പ്രസിഡണ്ട് കെ.വി.ഷാജു ,സെക്രട്ടറി കെ.മഹേഷ് ബാബു , ട്രഷറർ . കെ.പി. അബ്ദുൾ നാസർ .സ്റേററ് ജഡ്ജ് എ.എം.ലിഷാന്ത് , ജോയന്റ് സെക്രട്ടറി സമീർ.പി.പി. എന്നിവരാണ് ബഹു. മന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയത്. അടച്ചിട്ട ദിനങ്ങളിലെ വാടകയിളവും വായ്പാ തിരിച്ചടവിനുള്ള സാവകാശത്തിനുമായി സർക്കാറിൽ നിന്നുള്ള ഇടപെടലുകൾ കാത്തിരിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: