എടക്കാട് വീട് തകർന്ന് വീണ് ഒരു മരണം; രണ്ട് പേർക്ക്

കടമ്പൂർ കണ്ടോത്ത് എൽ പി സ്കൂളിന് സമീപം വീട് തകർന്ന് വൻ അപകടം. കടമ്പൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ദിനേശൻ നമ്പ്യാറുടെ വീടാണ് തകർന്നത്.വീടിനകത്തുണ്ടായിരിന്നത് അദ്ദേഹത്തിന്റെഅമ്മയും രണ്ട് സഹോദരങ്ങളുമായിരിന്നു. ഇവരുടെ മേൽ ഇടിഞ്ഞവീടിന്റെ ഓടും ചുവരും വന്ന് പതിക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ എ ലക്ഷ്മിയമ്മയെ തല കോ- ഒപ്പററ്റീവ് ഹോസ്പറ്റിൽ പ്രവേശിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരിന്നു. പരിക്കേറ്റ സുജാതയും സതീഷനും ആശുപത്രി ചികിൽസ്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരിന്നു സംഭവം.കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ കണ്ടോത്ത് എൽ പി സ്കൂളിന് സമീപത്താണ് വീട്. വീടിന്റെ ചുവര്കട്ടയും മേൽക്കൂര ഓടുമാണ്. വീടിടിഞ്ഞ് വീഴുമ്പോൾ വീട്ടിലുണ്ടായിരിന്ന ദിനേശൻ നമ്പ്യാരുടെ അമ്മ എ ലക്ഷ്മിയമ്മയും സഹോദരങ്ങൾ സുജാതയും സതീഷനുമായിരിന്നു വീട്ടിലുണ്ടായിരിന്നത്.

error: Content is protected !!
%d bloggers like this: