വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ഉളിയിൽ ഗവ.യു.പി സ്കൂളിൽ ആചരിച്ചു

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ഉളിയിൽ ഗവ.യു.പി സ്കൂളിൽ ആചരിച്ചു. ഹെഡ്മാസ്റ്റർ പി.വി.ദിവാകരൻ മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.. പരിപാടിയുടെ ഭാഗമായി പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കരണം നടത്തി.. ബഷീർ കൃതികളുടെ പ്രദർശനം, ട്രീ ചാർട്ട്, ക്വിസ് തുടങ്ങിയ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.. അധ്യാപകരായ സി.എച്ച്.സീനത്ത്, പി.വി.രജീഷ്, പി.കെ.അബ്ദുൽ വാഹിദ്, പി.കെ.അജ്മൽ, പി.കെ.സംഗീത, വിദ്യാർത്ഥികളായ അനന്യ.സി.എം, ഹസ്ന തുടങ്ങിയവർ സംസാരിച്ചു..

error: Content is protected !!
%d bloggers like this: