ലീഡര്‍ ജന്മശതാബ്ദി: ഐ.എന്‍.ടി.യു.സി അനുസ്മരണം നടത്തി

പയ്യന്നൂര്‍: ലീഡര്‍ കെ.കരുണാകരന്‍ ജന്മശതാബ്ദിയുടെ ഭാഗമായി ഐ.എന്‍.ടി.യു.സി പയ്യന്നൂര്‍ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ.എന്‍ കണ്ണോത്ത് ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ നേതൃതലത്തിലേക്കുയര്‍ന്നുവന്ന ട്രേഡ് യൂണിയന്റെ മികച്ച സംഘാടകനായിരുന്നു ലീഡറെന്ന് അദ്ദേഹം അനുസ്മരിച്ചു.തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് കാതോര്‍ക്കുകയും അവരുടെ പ്രശ്നപരിഹാരത്തിന് ജീവിതം തന്നെ ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതുതലമുറയ്ക്കും തൊഴിലാളിവിഭാഗത്തിനും ആവേശം പകരുന്നുണ്ടെന്നും കെ.എന്‍ കണ്ണോത്ത് അഭിപ്രായപ്പെട്ടു.ഐ.എന്‍.ടി.യു.സി റീജിയണല്‍ പ്രസിഡണ്ട് കെ.എം ശ്രീധരന്‍ അദ്ധ്യക്ഷനായി.കെ.വി ലോറന്‍സ്,ആര്‍.വേണു,കെ.ദുര്‍ഗ്ഗാദാസ്,എന്‍.ഗംഗാധരന്‍,വി.വി ഉണ്ണികൃഷ്ണന്‍,പയ്യന്നൂര്‍ വിനീത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.പുഷ്പാര്‍ച്ചനയ്ക്ക്കരുണാകര പൊതുവാള്‍,വി.മഹേഷ്,കെ.പി ശ്രീധരന്‍,കെ.രാമചന്ദ്രന്‍,പി.ഗോവിന്ദന്‍,പി.തമ്പാന്‍‍ എന്നിവര്‍ നേതൃത്വം നല്‍കി.‍

%d bloggers like this: