ആലക്കോട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്ന്‍ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍: ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പൈതൽ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിൽ കാട് വെട്ടി തെളിക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ഫർ ലോംഗ് കര ആദിവാസി കോളനിയിലെ കെ.കാർത്ത്യായനി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച കമ്പിവേലിയിൽ നിന്നുമാണ് കാർത്ത്യായനിക്ക് വൈദ്യുതി ആഘാതമേറ്റത്.അനധികൃതമായാണ് സ്ഥലം ഉടമ കമ്പിവേലിയിൽ വൈദ്യുതി പ്രവഹിപ്പിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റി.

error: Content is protected !!
%d bloggers like this: