നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട: കണ്ണൂർ സ്വദേശി പിടിയിൽ
വീണ്ടും വന്‍ സ്വര്‍ണവേട്ട. നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നും
1കിലോ .044 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ജിദ്ദയിലെ വിമാനത്തില്‍ കൊച്ചിയിലെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് 32.80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.
13 കഷണമാക്കി മുറിച്ച് എല്‍ഇഡി ലൈറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്. 32.80 ലക്ഷം രൂപ വിലമതിക്കും. കഴിഞ്ഞ മാസം വിദേശകറന്‍സിയുമായി രണ്ടു പേരെ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.