ബഹറിനില് മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്

താമരശേരി: ബഹറിനില് ജോലി ചെയ്യുന്ന മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. കോഴിക്കോട് താമരശേരി

പരപ്പന്പൊയില് ജിനാന്തൊടുക ജെ.ടി. അബ്ദുള്ളക്കുട്ടിയുടെ മകന് അബ്ദുള് നഹാസി (33) നെയാണ് ഹൂറ എക്സിബിഷന് റോഡില് അല് അസൂമി മജ്ലിസിന് സമീപത്തെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഒന്പതിന് സുഹൃത്തുക്കള്ക്ക് ഫോണില് ലഭിക്കാതായതിനെ തുടർന്ന് താമസ സ്ഥലത്തു ചെന്നു നോക്കിയപ്പോഴാണ് മുറിയില് മരിച്ചുകിടക്കുന്ന നിലയില് നഹാസിനെ കണ്ടത്. കൈകള് പിറകില് കെട്ടി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. മുറിയില് പലവ്യഞ്ജനങ്ങളും, മുളക് പൊടി എന്നിവയും വാരി വിതറിയ നിലയിലായിരുന്നുവെന്ന് സുഹൃത്തുക്കള് പറയുന്നു.
മൃതദേഹം സല്മാനിയ ആശുപത്രി മോര്ച്ചറിയിലേക്ക് പോസ്റ്റ്മോര്ട്ടത്തിനായി മാറ്റി. പോലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴ് വര്ഷമായി നിഹാസ് വിദേശത്താണ് ജോലിചെയ്യുന്നത്. നാല് വര്ഷം ഖത്തറിലും ഇപ്പോള് മൂന്ന് വര്ഷമായി ബഹറിനിലും ജോലി ചെയ്ത് വരുകയായിരുന്നു.

%d bloggers like this: