കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാൻ നിയമം ഭേദഗതി ചെയ്യുന്നു

തിരുവനന്തപുരം: കടകളില് ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാന് നിയമം ഭേദഗതി ചെയ്യുന്നു. ഇന്ന് ചേർന്ന

മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കടകൾ, ഹോട്ടല്, റസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള് ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന് 1960-ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില് ഭേദഗതി വരുത്തുന്നതിനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്.
തൊഴില് സ്ഥലത്ത് ഇരിപ്പിടം ലഭ്യമാകുന്നില്ലെന്ന് തൊഴിലാളികളില് നിന്നും സംഘടനകളില് നിന്നും സാമൂഹ്യപ്രവര്ത്തകരില്നിന്നും ലഭിച്ച പരാതി പരിഗണിച്ച് ഇരിപ്പിടം നല്കുന്നതിനുളള വ്യവസ്ഥ നിയമത്തില് ഉള്പ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. രാത്രി ഒന്പതിനുശേഷവും രാവിലെ ആറിന് മുൻപുള്ള സമയങ്ങളില് സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നതിന് നിയന്ത്രണങ്ങള് ഏര്പ്പെടുത്തും. അഞ്ച് പേരെങ്കിലുമുള്ള ഗ്രൂപ്പുണ്ടെങ്കിലേ ഈ സമയങ്ങളില് സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന് പാടുള്ളൂ. ഈ അഞ്ചു പേരില് രണ്ടു സ്ത്രീകളെങ്കിലുമുണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.
രാത്രി ജോലി ചെയ്യുന്നവര്ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന് ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്പ്പെടുത്തണം. നിലവിലെ നിയമപ്രകാരം രാത്രി ഏഴു മുതല് പുലര്ച്ചെ ആറ് വരെയുള്ള സമയങ്ങളില് സ്ത്രീകളെ ജോലിക്ക് നിയോഗിക്കാന് പാടില്ല. ഈ
വ്യവസ്ഥ ഒഴിവാക്കിയാണ് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് സ്ത്രീകളെ രാത്രിയില് ജോലിക്ക് നിയോഗിക്കാനുള്ള വ്യവസ്ഥ ഉള്പ്പെടുത്തുന്നത്.

error: Content is protected !!
%d bloggers like this: