അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന് സിപിഎം : സഹോദരിയുടെ വിവാഹം നടത്തികൊടുക്കും

കൊച്ചി: അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന് സിപിഎം. സഹോദരിയുടെ

വിവാഹവും നടത്തികൊടുക്കും. കഴിഞ്ഞ ദിവസം എസ്ഡിപിഐക്കാര് കൊലപ്പെടുത്തിയ വിദ്യാര്ഥി നേതാവ് അഭിമന്യുവിന്റെ കുടുംബത്തെയാണ് സിപിഎം ഏറ്റെടുക്കുന്നത്. കുടുംബത്തെ ഏറ്റെടുക്കുകയും വാസയോഗ്യമായ വീട് നിര്മ്മിച്ച് നല്കുകയും ചെയ്യുന്നതോടൊപ്പം സഹോദരിയുടെ വിവാഹ ചിലവും ഏറ്റെടുക്കുമെന്നും സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.
ഒറ്റമുറി വീട്ടില് കഴിയുന്ന കുടുംബത്തിന് വാസയോഗ്യമായ വീട് നിര്മ്മിച്ചു നല്കാന് പാര്ട്ടി തീരുമാനിച്ചു. മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും. ഇതിനായി ഈ മസം 15, 16 തീയ്യതികളില് വീട് വീടാന്തരം കയറി ഫണ്ട് ശേഖരിക്കും.
പ്രാഥമിക വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് സ്വപ്നം കാണാന് കഴിയാത്ത ഒരു കുഗ്രാമത്തില് നിന്നും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും നാടിന്റെ അഭിമാനവുമായി കഠിനാധ്വാനിയായ അഭിമന്യു വിദ്യാഭ്യാസത്തിനായി മഹാരാജാസില് എത്തിയത്. എന്നാല് എസ്ഡിപിഐ ക്യാംപസ്ഫ്രണ്ട് പ്രവര്ത്തകര് ആ പ്രതീക്ഷകള് തല്ലിക്കെടുത്തി അഭിമന്യുവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിലും അക്രമത്തിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സി പി എം എറണാകുളം ജില്ലാ കമ്മിറ്റി അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കാന് തീരുമാനിക്കുകയായിരുന്നു.

error: Content is protected !!
%d bloggers like this: