സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 111 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 50, ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവർ – 48. സമ്പർക്കത്തിലൂടെ രോഗബാധിതർ – 10 (3 ആരോഗ്യപ്രവർത്തകർ). മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. രോഗബാധ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കണക്കെടുത്താൽ മഹാരാഷ്ട്ര 25, തമിഴ്നാട് 10, കർണാടക 3, ഉത്തർപ്രദേശ്, ഹരിയാന, ലക്ഷദ്വീപ് 1വീതം, ഡൽഹി 4, ആന്ധ്രപ്രദേശ് 3. 22 പേർ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 1, ആലപ്പുഴ4, എറണാകുളം 4, തൃശൂർ 5, കോഴിക്കോട് 1, കാസർകോട് 7. 3597 സാംപിളുകൾ ഇന്ന് പരിശോധിച്ചു. 1697 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. അതിൽ 973 പേർ ഇപ്പോൾ ചികിൽസയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പോസ്റ്റീവ് കേസുകൾ

തിരുവനന്തപുരം  5

കൊല്ലം 2

പത്തനംതിട്ട 11

ആലപ്പുഴ  5

കോട്ടയം 1

ഇടുക്കി 3

എറണാകുളം  10

തൃശൂർ  8

പാലക്കാട് 40 

മലപ്പുറം 18

വയനാട് 3

കോഴിക്കോട്  4

കാസർകോട്  1

കോവിഡ് മുക്തർ

സംസ്ഥാനത്ത് ഇന്ന് 22 പേർ രോഗമുക്തരായി

തിരുവനന്തപുരം 1 

ആലപ്പുഴ 4 

എറണാകുളം 4 

തൃശൂർ 5  

കോഴിക്കോട് 1 

കാസർകോട് 7 

ഹോട്സ്പോട്ടുകൾ 128

177106 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1545 പേർ നിരീക്ഷണത്തിൽ ആശുപത്രികളിൽ. ഇന്ന് മാത്രം 247 പേർ ആശുപത്രികളിലെത്തി. ഇതുവരെ 790074 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 74769 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 19650 സാംപിളുകൾ ശേഖരിച്ചു. 18049 എണ്ണം നെഗറ്റീവായി,. സംസ്ഥാനത്ത് ഇതുവരെ 14045 സാംപിളുകൾ ആകെ പരിശോധിച്ചു. ഹോട്സ്പോട്ടുകൾ 128 ആയി. വയനാട് 3, കണ്ണൂർ1, കോഴിക്കോട് 1 എന്നിങ്ങനെയാണ് പുതിയ ഹോട്സ്പോട്ടുകൾ.

ആന്റിബോ‍ഡി ടെസ്റ്റുകൾ വ്യാപകമായി ആരംഭിക്കുകയാണ്. ഐസിഎംആർ വഴി 14000 കിറ്റ് ലഭിച്ചു. 10000 വിവിധ ജില്ലകൾക്ക് നൽകി. 40000 കിറ്റുകൾ മൂന്ന് ദിവസം കൊണ്ട് കിട്ടും എന്ന് അറിയിപ്പുണ്ട്. ഒരാഴ്ച 15000 വരെ ആന്റിബോഡി നടത്താൻ ഉദ്ദേശിക്കുന്നു. സമൂഹ വ്യാപനം ഉണ്ടോ എന്നു നിരീക്ഷിക്കാനാണിത്. ആന്റിബോഡി ടെസ്റ്റ്ി പോസിറ്റീവ് ആയാൽ പിസിആർ ടെസ്റ്റ് നടത്തും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമായി 177033 പേരാണ് ഇതുവരെ എത്തിയത്. ഇതിൽ 30363 പേർ വിദേശത്തുനിന്ന് എത്തിയതാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 146670 പേർ വന്നു. ഇതിൽ 93783 പേർ തീവ്രരോഗവ്യാപന മേഖലകളിൽനിന്ന് വന്നതാണ്. അതായത് 63 ശതമാനം പേർ. റോഡ് വഴി 79 ശതമാനം പേരും റെയിൽ വഴി 10.8 ശതമാനം ആളുകളും എത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: