ടാറ്റ റാലിസ് വൃക്ഷ തൈകൾ കൈമാറി

കണ്ണൂർ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, മട്ടന്നൂർ ,ഇരിട്ടി, കണ്ണൂർ എന്നിവടങ്ങളിൽ ടാറ്റ യുടെ കാർഷിക മരുന്ന്, വളം നിർമ്മാതാക്കളായ റാലിസ് ഇന്ത്യ ലിമിറ്റഡ് വൃക്ഷ തൈകൾ വിതരണം ചെയ്തു.. ജില്ലയിലെ വൃക്ഷതൈ വിതരണോൽഘാടനം കുത്തുപറമ്പിൽ നടന്ന ചടങ്ങിൽ .പ്രമുഖ വളം വ്യാപാരി ധർമ്മൻ നടത്തി. ചടങ്ങിൽ വ്യാപാരി പ്രതിനിധികളായ സജിത്ത്, ചന്ദ്രൻ, സബിത്ത്,വിനോദ് എന്നിവർ പങ്കെടുത്തു.പേര, മന്ദാരം, നെല്ലി,സീതപ്പഴം,ജാതി തുടങ്ങിയ വൃക്ഷ തൈകളും അവ നടുന്നതിനാവശ്യമായ വളം തുടങ്ങിയവയും നൽകി. ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ പരിപാടികളിൽ കാർഷിക വകുപ്പ് ഉദ്യോഗസ്ഥർ, വി.എഫ്.സി. കെ. പ്രതിനിധികൾ, കർഷകർ,വളം വ്യാപാരികൾ തുടങ്ങിയവർ പങ്കളികൾ ആയി..സാരംഗ് മാറോളി, യദുരാജ്.വി. കെ തുടങ്ങിയവർ നേതത്വംനൽകി