കണ്ണൂർ കാൽടെക്സിൽ ട്രാഫിക് സിഗ്നലിന് പുല്ലുവില

കാൽടെക്സ് സർക്കിൾ ട്രാഫിക് സിഗ്നൽ പോയിന്റിൽ വാഹനങ്ങളുടെ മത്സരയോട്ടം. സിഗ്നൽ ലഭിച്ചാൽ കുതിച്ചു പായുന്നതിനിടെ വാഹനങ്ങൾ അപകടത്തിൽപെടുകയാണ്. കഴിഞ്ഞ ദിവസം അമിത വേഗത്തിലെത്തിയ വാനിടിച്ച് ബൈക്ക് യാത്രക്കാരൻ അകടത്തിൽപ്പെട്ടിരുന്നു. തുടരെ ഹോണടിച്ചു ചെറുവാഹനങ്ങളെ പേടിപ്പെടുത്തിയാണ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സർക്കിളിൽ മത്സരയോട്ടം നടത്തുന്നത്. പല ഡ്രൈവർമാരും സിഗ്നലുകളെ വകവയ്ക്കാതെയാണു സർക്കിളിൽ വാഹനമോടിക്കുന്നത്.ട്രാഫിക് പൊലീസുകാർ ഉണ്ടെങ്കിലും നിയമ ലംഘനം കണ്ടാൽ കണ്ടഭാവം നടിക്കാറില്ല. സിഗ്നലിൽ വാഹനങ്ങൾ നിർത്തിയിടുന്നതാകട്ടെ സീബ്രാ വരകളിലും. കാൽനട യാത്രികർ കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്.പച്ച സിഗ്നൽ അവസാനിക്കാറാകുമ്പോഴുള്ള വാഹനങ്ങളുടെ മരണപ്പാച്ചിൽ പേടിപ്പെടുത്തുന്നതാണ്. സിഗ്നലിൽ കുടുതിരിക്കാൻ ചീറിപ്പാഞ്ഞാണ് വാഹനങ്ങളുടെ വരവ്. ചുകപ്പ് ബൾബ് കത്തിയാലും നിർത്തില്ല വാഹനങ്ങൾ.കടക്കുന്നതോടെ മറ്റ് ദിശയിലെ വാഹനങ്ങളുമെത്തി സർക്കിളിൽ ഗതാഗത സ്തംഭനം പതിവാണ്.സ്വാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടവും സർക്കിളിൽ പതിവാണ്. സിഗ്നലിനു താഴെയായി വാഹനങ്ങൾ ക്യൂ പാലിക്കാത്തതാണ് പ്രശ്നം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: