നിപ മരുന്നുകള്‍ കൊച്ചിയിലെത്തിച്ചു, അഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു: 311 പേര്‍ നിരീക്ഷണത്തില്‍

നിപക്കുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. ഓ‌സ്ട്രേലിയയില്‍ നിന്നുള്ള മരുന്നുകളാണ് കൊച്ചിയിലെത്തിച്ചത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അഞ്ചു പേരുടെ രക്ത സാമ്പിളുകളും ശരീര സ്രവവും ഇന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് പരിശോധനയ്ക്കയച്ചു. ഇവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് 311 പേരാണ് നിരീക്ഷണത്തിലുള്ളത്. നിപ ബാധിച്ച യുവാവിന്‍റെ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ അറിയിച്ചു. ആശങ്കാപ്പെടാനില്ലെന്ന് ഡോക്ടര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.സ്ഥിതി വിലയിരുത്താന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. മന്ത്രി ഹര്‍ഷവര്‍ധന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ആറംഗസംഘവും പുണെ ദേശീയ വൈറോളജി കേന്ദ്രത്തില്‍ നിന്ന് രണ്ടു സംഘവും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈറസ് ബാധ സംശയിക്കുന്നവരെ മുന്‍കൂട്ടി കണ്ടുപിടിക്കലും ഐസൊലേഷന്‍ സംവിധാനങ്ങള്‍ വിലയിരുത്തലുമാണ് കേന്ദ്രസംഘത്തിന്‍റെ ചുമതല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: