കനത്ത തിരക്കിൽ നഗരം; കുരുക്കഴിച്ച് പൊലീസ്

നഗരം പെരുന്നാൾ തിരക്കിൽ. അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നഗരത്തിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. റോഡിൽ വാഹനങ്ങൾ നിറഞ്ഞതോടെ കുരുക്കിൽ യാത്രക്കാർ വലഞ്ഞു.കെഎസ്ടിപി റോഡിന്റെ ഇരുവശങ്ങളിലും ബൈക്കുകളും കാറുകളും നിറഞ്ഞു. 2 വരിയായും 3 വരിയായും റോഡിൽ വാഹനങ്ങളും നിറഞ്ഞപ്പോൾ വഴി യാത്രയും റോഡ് മുറിച്ച് കടക്കലും പ്രയാസകരമായി. പെരുന്നാൾ ഷോപ്പിങ്ങിനിറങ്ങിയവരും സ്കൂൾ തുറക്കുന്നതിനാ‍ൽ യൂണിഫോമും പുസ്തകങ്ങളും ബാഗും മറ്റും വാങ്ങാൻ കുട്ടികളെയും കൂട്ടി ഇറങ്ങിയ രക്ഷിതാക്കളും ടൗണിൽ നിറ‍ഞ്ഞു. കണ്ണൂർ റോഡിൽ ബേബി സിനിമാസിന് മുൻവശം സ്ഥിരം വാഹന ബ്ലോക്കുണ്ടാകുന്ന സ്ഥലത്ത് പൊലീസ് ട്രാഫിക് കോ‍ൺ വച്ച് കയർ കെട്ടിയതിനാൽ ഇവിടെ വാഹന പാർക്കിങ്ങ് ഒഴിവായത് വലിയ ആശ്വാസമായി.പൊലീസ് ജീപ്പ് ടൗണിൽ റോന്ത് ചുറ്റി അനധികൃത പാർക്കിങ് ഒഴിവാക്കാൻ നല്ല പരിശ്രമം തന്നെ നടത്തി.. തിരക്കുള്ള സ്ഥലങ്ങളിൽ ഏറെ സമയം വാഹനം നിർത്തി പോയവരിൽ നിന്നു പിഴ ഈടാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: