ചാവശ്ശേരിയിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ചു

ചാവശ്ശേരി കൂരൻ മുക്കിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 7 പേർക്കു പരുക്കേറ്റു. അപകടത്തെ തുടർന്നു തുടർന്നു മട്ടന്നൂർ – ഇരിട്ടി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ബെംഗളൂരുവിൽ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറും കൂത്തുപറമ്പിൽ നിന്നു ഇരിട്ടിയിലേക്കു പോകുകയായിരുന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.പരുക്കേറ്റ കാർ യാത്രക്കാർ കൂത്തുപറമ്പ് സ്വദേശികളുമായ റിയാസ് , ഖാദർ , ഫൈസൽ , നസീർ,ഉമ്മർ എന്നിവരെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ കൂത്തുപറമ്പിലെ മനോഹരൻ.ലോറിയിലുണ്ടായിരുന്ന വളോരയിലെ അനീഷ് എന്നിവർ മട്ടന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: