സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാള്‍ പിടിയില്‍

കണ്ണൂരിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവാവ് പിടിയിൽ. കണ്ണൂർ തോട്ടട കിഴുന്ന സ്വദേശി കൊറ്റാളി കാവിന് സമീപം അറുകണ്ടൻ എ.കെ.അക്ഷയിനെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ചപ്പാരപ്പടവ് പെരുമളാബാദ് മംഗരയിലെ സാബിദ് ഷാർജയിലേക്ക് കടന്നിരിക്കുകയാണ്. വിദ്യാർഥിനിയെ കണ്ണൂരിലെ സ്കൂളിൽ 9–ാം ക്ലാസിൽ പഠിക്കുമ്പോൾ ഫെയ്സ്ബുക് വഴിയാണ് സാബിദ് പരിചയപ്പെടുന്നത്.പെൺകുട്ടിയുടെ നഗ്നദൃശ്യം ഉണ്ടെന്ന് ഭീഷണിപ്പെടുത്തി അർധരാത്രി ബന്ധുവീട്ടിലെത്തി ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചു. പിന്നീട് ഈ ഫൊട്ടോ അക്ഷയ്ക്ക് കൈമാറുകയും പെൺകുട്ടി 10 ാം ക്ലാസിൽ പഠിക്കുമ്പോൾ ഇയാളും ഇതേ രീതിയിൽ ബന്ധുവീട്ടിലെത്തി പീഡിപ്പിച്ചു. പിന്നീട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഒരു തവണ 15000 രൂപയും ശേഷം 50000 രൂപ ആവശ്യപ്പെട്ട് രണ്ട് സ്വർണ വളകളും വാങ്ങിയെടുത്തു. ഭീഷണി തുടർന്നപ്പോൾ കുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ പറഞ്ഞതിനെ തുടർന്ന് ഇവർ കണ്ണൂർ വനിതാസെല്ലിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കണ്ണൂർ ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ അക്ഷയിനെ കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പൊലീസിന് കൈമാറുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: