പുന്നാട് സ്വദേശി അഭിജിത്തിന് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം

ഇരിട്ടി : പുന്നാട് സ്വദേശി അഭിജിത്ത് അഖിലേന്ത്യാ മെഡിക്കൽ പരീക്ഷയിൽ (നീറ്റ് ) ജില്ലയിൽ ഒന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി. പതിമൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ അഭിജിത്ത് സംസ്ഥാനതലത്തിൽ ഏഴാം റാങ്കും അഖിലേന്ത്യാതലത്തിൽ പതിമൂന്നാം റാങ്കും നേടിയാണ് തന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടിയത് . പുന്നാട് നന്ദനം വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ രാജൻ – കെ. രജിത ദമ്പതികളുടെ മകനാണ് അഭിജിത്ത് . കഴിഞ്ഞ തവണ അഖിലേന്ത്യാ തലത്തിൽ നാൽപ്പത്തി അയ്യായിരത്തിന് മുകളിലായിരുന്നു അഭിജിത്തിന്റെ റാങ്കു. എന്നാൽ ആത്മവിശ്വാസത്തോടെയുള്ള സ്വന്തം പരിശ്രമംകൊണ്ട് ഒരു വര്ഷം കൊണ്ട് നൂറ്റി പന്ത്രണ്ടാം സ്ഥാനക്കാരനാകാൻ അഭിജിത്തിനായി. പുന്നാട് എൽ പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ചെണ്ടയാട് നവോദയിൽ ചേർന്ന് പഠനം തുടർന്ന്. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസും പ്ലസ്‌ടുവിന് 94 ശതമാനം മാർക്കും അഭിജിത്ത് നേടിയിരുന്നു. തിരുവനതപുരം മെഡിക്കൽ കോളേജിലോ അഖിലേന്ത്യാ തലത്തിലുള്ള മറ്റു ഏതെങ്കിലും മെഡിക്കൽ കോളേജിലോ ചേർന്ന് പഠനം നടത്താനാണ് ആഗ്രഹം. അഭിരാമിയാണ് ഏക സഹോദരി.

error: Content is protected !!
%d bloggers like this: