ഹരിതപേന വിതരണം സംഘടിപ്പിച്ചു

രാമന്തളി:രാമന്തളി യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിത പേന വിതരണം സംഘടിപ്പിച്ചു. രാമന്തളി ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ യുവ രാമന്തളിയുടെ പ്രവർത്തകർ സ്കൂൾ ഹെഡ്മാസ്റ്റർക്കു ഹരിത പേന നൽകി പരിപാടി ഉൽഘടനം ചെയ്തു.തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും പേന വിതരണം നടത്തി.പി ടി എ പ്രസിഡന്റ് വിനോദ് കുമാർ രാമന്തളി, യുവ പ്രസിഡന്റ് നിതിൻ കെ എ, സെക്രട്ടറി കെ കെ ജയകുമാർ എന്നിവർ സംസാരിച്ചു. കെ കെ അജേഷ്, ആദർശ് എം വി,സുധീഷ് കെ പി, അർജുൻ കെ വി അമൽ കെ എം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

error: Content is protected !!
%d bloggers like this: