വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു
പയ്യന്നൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പയ്യന്നൂര്‍ എടാട്ടാണ് സംഭവം. എടാട്ട് കണ്ണങ്ങാട്ട്
ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാത്രാടന്‍ പുതിരക്കാല്‍ ജയനെ(48)യാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ജയനും മാതാപിതാക്കളുമാണുണ്ടായിരുന്നത്. രണ്ടുനില വീടിന്റെ മുകളിലെ കിടപ്പുമുറിയില്‍ നിന്ന് താഴേക്ക് ഇറങ്ങി വരുന്നതിനിടയില്‍ വീഴുകയായിരുന്നു. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. എന്നാല്‍ വൃദ്ധരായ മാതാപിതാക്കള്‍ ഇതൊന്നും അറിഞ്ഞില്ല. ഇന്ന് രാവിലെ ഇവര്‍ ഉറക്കമെഴുന്നേറ്റപ്പോഴാണ് കോണിപ്പടിയില്‍ മകനെ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.ഉടന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയെങ്കിലും അപ്പോഴേക്കും ജയന് മരിച്ചിരുന്നു. പിന്നീട് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നേരത്തെ ഗള്‍ഫിലായിരുന്നു ജയന് ജോലി ചെയ്തിരുന്നത്. മഞ്ചേശ്വരം വില്ലേജ് ഓഫീസില്‍ ജീവനക്കാരിയായ ഭാര്യ സരിത ട്രെയിനിംഗിനായി കോട്ടയത്ത് പോയതായിരുന്നു. ഇടവലത്ത് നാരായണന് സരോജിനി ദമ്പതികളുടെ മകനാണ്. വിഷ്ണു ഏക മകനാണ്. സഹോദരങ്ങള്‍: സത്യരാജ്, ശോഭ പ്രകാശ്….