വിദ്യാർഥിനികളെ ശാരീരികവും മാനസീകവും അപമാനിച്ച ഗണിതശാസ്ത്ര വകുപ്പ് മേധാവിയെ കൗണ്‍സിലിങിന് വിധേയനാക്കാൻ ഉത്തരവ്

വിദ്യാര്‍ഥിനികളെ ശാരീരികവും മാനസികവുമായി അപമാനിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിലെ

ഗണിതശാസ്ത്ര വകുപ്പ് മേധാവി ടി.വി.രാമകൃഷ്ണനെ കൗണ്‍സിലിങിന് വിധേയനാക്കാൻ വൈസ് ചാന്‍സലറുടെ ഉത്തരവ്. രാമകൃഷ്ണനെ വകുപ്പ് മേധാവി സ്ഥാനത്തുനിന്ന് മാറ്റുകയും സ്ഥാനക്കയറ്റം മരവിപ്പിക്കുകയും ചെയ്തു.

സര്‍വകലാശാലയുടെ ആഭ്യന്തര പരാതി സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാര്‍ അംഗീകൃത കൗണ്‍സിലര്‍ നിര്‍ദേശിക്കുന്ന പ്രകാരം കൗണ്‍സിലിങിന് വിധേയനാകണം. കൗണ്‍സിലിങ് പൂര്‍ത്തിയാക്കുന്നതുവരെ സ്ഥാനക്കയറ്റം നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.
പരാതി നല്‍കിയ പെണ്‍കുട്ടികളുടെ പ്രോജക്ടുകളുടെ പരിശോധനയും ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയവും നടത്തുന്നതില്‍നിന്ന് വിലക്കുണ്ട്. എന്നാല്‍ നടപടി വെറും പ്രഹസനമാണെന്ന് കെഎസ്്യു ആരോപിച്ചു.

സര്‍വകലാശാലയുടെ നടപടിക്കെതിരെ രാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചു. കൗണ്‍സിലിങിന് അയക്കാന്‍ ചട്ടമില്ലെന്നും
നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന്
രാമക‍ൃഷ്ണന്‍ പറയുന്നു. ഒന്നരവര്‍ഷംമുന്‍പുണ്ടായ പരാതി പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് സര്‍വകലാശാലയുടെ നടപടി

%d bloggers like this: