കണ്ണൂര് പെരിങ്ങോത്ത് പിക്കപ്പ് വാന് മറിഞ്ഞ് ഒരാള് മരിച്ചു

പെരിങ്ങോം കടാംകുന്നില് പിക്കപ്പ് വാന് മറിഞ്ഞ് ഒരാള് മരിച്ചു. കോഴിക്കോട് സ്വദേശി ഉണ്ണിയാണ് മരിച്ചത്. മൂന്ന് പേര്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ

എട്ടരയോടെയാണ് അപകടം. കാഞ്ഞങ്ങാട് നിന്നും തിമിരി ഭാഗത്തേയ്ക്ക് ജനറേറ്റര് കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാന് കാടാംകുന്ന് ഇറക്കത്തില് നിയന്ത്രണം വിട്ട് മറിയുകായായിരുന്നു.ആറ് പേരാണ് വാനില് ഉണ്ടായിരുന്നത്. രണ്ട് പേര് പരിക്കില്ലാതെ രക്ഷപെട്ടു. ഓടിയെത്തിയ നാട്ടുകാരും പെരിങ്ങോത്തു നിന്നുമെത്തിയ ഫയര്ഫോഴ്സും ചേര്ന്ന് അപകടത്തില്പ്പെട്ടവരെ ഉടന് തന്നെ പെരിങ്ങോം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇതിനിടയില് ഉണ്ണി മരിക്കുകയായിരുന്നു.ഉണ്ണിയുടെ മൃതദേഹംപെരിങ്ങോം പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റി.പരിക്കേറ്റ കോഴിക്കോട് ചെറുമണ്ണൂർ സ്വദേശി വാസുദേവൻ (42), ഫറൂഖ് സ്വദേശി ആബിദ് (46) എന്നിവരെ പയ്യന്നൂർ സഹകരണാശുപത്രിയിലും. ഡ്രൈവർ ശ്രീജിത്ത്, ബൈജു എന്നിവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

error: Content is protected !!
%d bloggers like this: