ബാലവേല വിരുദ്ധദിനം; ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍
കണ്ണൂര്‍: തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാലവേല വിരുദ്ധദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസരചന, ജലച്ചായചിത്രരചന എന്നിവയില്‍ മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 10-ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്കൂളിലാണ് മത്സരം നടക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ജൂണ്‍ 12ന് നടക്കുന്ന ബാലവേല വിരുദ്ധദിനാചരണ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അതത് സ്കൂള്‍ മേധാവിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു….