അൽജാമിഅ അലുമ്നി കണ്ണൂർ ചാപ്റ്റർ ഇഫ്താർ സംഗമം

കണ്ണൂർ: അൽജാമിഅ അലുമ്നി കണ്ണൂർ ചാപ്റ്റർ “കെ എൽ 13” സംഘടിപ്പിച്ച ഇഫ്താർ സംഗമം എടക്കാട് സഫ സെന്ററിൽ നടന്നു. എടക്കാട് സഫ മസ്ജിദ് ഖത്തീബ് ഇസ്മയിൽ അഫ്ഫാഫ് ഇഫ്ത്താർ സന്ദേശം നൽകി അലുമ്നി അസ്സോസിയേഷൻ പ്രസിഡന്റ് കെടി മുദ്ദസ്സിർ അദ്ധ്യക്ഷത വഹിച്ചു.എസ് ഐ ഒ കണ്ണൂർ ജില്ല സെക്രട്ടറി ഷബീർ എടക്കാട്, ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റി റിസേർച്ച് സ്കോളർ മുസഫർ പാറാൽ, ദുബായ് പർദ്ദ ജനറൽ മാനേജർ സിദ്ദീഖ് അസ്ലം, എസ് എസ് കാറ്ററിംഗ് സെർവീസ് മാനേജർ ഹബീബ് കല്ലേരിക്കൽ, അൽജാമിഅ സെൻട്രൽ ലൈബ്രറി അസിസ്റ്റന്റ് ലൈബ്രേറിയൻ മുജ്തബ യാസീൻ, ചാലാട് ഹിറ മസ്ജിദ് ഖത്തീബ് അമീൻ എടക്കാട്,അക്കൗണ്ടിങ് കൺസൾട്ടന്റ് സയ്യാഫ് ഹംസ, ബിലാൽ കരിയാട്,വസീം, മസൂദ് തുടങ്ങിയവർ സംസാരിച്ചു. അൻസഫ് ഗാനം ആലപിച്ചു. ഫായിസ് ഉളിയിൽ, സൽമാൻ സിദ്ദീഖ്, അർഷദ് ചാലാട്, ഷഹബാസ് എടക്കാട്, എന്നിവർ നേതൃത്വം നൽകി.

error: Content is protected !!
%d bloggers like this: