പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ചന്തേര: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17കാരിയായ ദളിത് പെണ്‍കുട്ടിയെ വിവിധ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച നിര്‍മാണ തൊഴിലാളിയായ യുവാവ് അറസ്റ്റില്‍. കൂലിപ്പണിക്കാരനായ ചെറുവത്തൂര്‍ കാടങ്കോട് മുഴക്കീല്‍ സ്വദേശി സുനേഷി(37)നെയാണ് ചന്തേര ഇന്‍സ്‌പെക്ടര്‍ ജേക്കബ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് സംഭവം. ഭാര്യയും കുഞ്ഞുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഇയാള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പറശിനിക്കടവിലെയും നീലേശ്വരത്തെയും ലോഡ്ജുകളില്‍ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചന്തേര പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദളിത് പീഡനമായതിനാല്‍ കേസ് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: