ജനശക്തി അഴീക്കോട് 1.25 ലക്ഷം രൂപ നൽകി

അഴീക്കോട് : നാടിനെയാകെ കാർന്ന് തിന്നുകൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരി ഭീതി പടർത്തുന്ന സാഹചര്യത്തിൽ ശക്തമായി പ്രതിരോധിക്കുന്നതി ന് മുൻകൈ എടുത്ത സർക്കാറിനെ സഹായിക്കുന്നതിനായി ജനശക്തി അഴീക്കോട് കൈകോർത്തത് . വാക്സിൻ ചാലഞ്ചിലേക്ക് സംഭാവനയായി 1.25 ലക്ഷം രൂപയുടെ ചെക്കാണ് നിയുക്ത എംഎൽഎ കെവി സുമേഷിന് ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.എം സുഗുണൻ കൈമാറിയത് . ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് , സിപിഎം അഴിക്കോട് ലോക്കൽ സിക്രട്ടറി എം . മോഹനൻ , ട്രസ്റ്റ് ജോ . കൺവീനർ കെ രജീഷ് , ട്രസ്റ്റ് വൈസ് ചെയർമാൻ പി ശ്രീകാന്ത് എന്നിവർ പങ്കെടുത്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: