വ്യാപാരികളുടെയും , ജീവനക്കാരുടെയും കോവിഡ് പരിശോധന ആരംഭിച്ചു

പയ്യന്നൂർ : നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കോവിഡ് പരിശോധന ഗവ :ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു . വ്യാപാരി വ്യവസായി- ചേമ്പർ ഓഫ് കോമേഴ്സ് ഹോട്ടൽ ആന്റ് റസ്റ്റാറന്റ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടു കൂടി പയ്യന്നൂർ നഗരസഭ , താലൂക്ക് ആശുപ്രതിയാണ് പരിശോധന സംഘടിപ്പിക്കുന്നത് . രോഗ വ്യാപനം തടയുന്നതിനായി ജീവനക്കാർക്ക് രോഗമില്ലാ എന്ന് സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതിന്റെ അടിസ്ഥാന ത്തിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വ്യാപാരി പ്രതിനിധികളുടെ നേതൃത്വത്തിൽ നിശ്ചയിക്കുന്ന ആൾക്കാരെ മാത്രം പങ്കെ ടുപ്പിച്ചു കൊണ്ട് പരിശോധന നടത്തുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു . ഹെൽത്ത് ഇൻസ്പക്ടർ കെ.പി.സുബൈർ , ഡോ . അബ്ദുൾജബ്ബാർ , പി.ആർ.ഒ.ജാക്സൺ എഴിമല , ജെ.എച്ച് ഐ . ശ്യാംലാൽ , കെ.യു.വി ജയകുമാർ , വി . നന്ദകുമാർ കെ.പി.ബാലകൃഷ് ണപ്പൊതുവാൾ , ഡി.വി.ബാലകൃഷ്ണ ൻ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: