സ്കൂട്ടറിടിച്ച് വഴിയാത്രക്കാരനായ വ്യാപാരി മരിച്ചു

പയ്യന്നൂർ : കട പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരി സ്കൂട്ടർ ഇടിച്ചു മരണപ്പെട്ടു . കോത്തായി മുക്കിലെ പൊതു വാൾ മെറ്റൽസ് ഉടമ കണ്ടോത്ത് ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന കെ.നാരായണ പൊതുവാളാ ( 65 ) ണ് മരണ പ്പെട്ടത് . ഇക്കഴിഞ്ഞ രണ്ടിന് രാത്രി ഏഴരമണിയോടെ കോത്തായി മുക്കി ലായിരുന്നു . അപകടം . തുടർന്ന് പയ്യന്നൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപ ത്രിയിലും തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശി പ്പിച്ചുവെങ്കിലും ചികിത്സക്കിടെ ഇന്ന് രാവിലെ ഒമ്പതേകാലോടെ മരണ പ്പെടുകയായിരുന്നു . ഭാര്യ : കെ.വി.ജയശ്രീ മക്കൾ : ശീതൾ ( പി.ഡബ്ല ഡി എഞ്ചി നീയർ കാസർ ഗോഡ് ) , സൗമ്യ. മരുമക്കൾ ഗിരീഷ് ( ഗൾഫ് ) , വിമൽ . സഹോദരങ്ങൾ : പത്മാവതി , നാരായണൻ രാജഗോപാലൻ , പ്രഭാകരൻ , പുഷ്പലത , പരേതനായ കുഞ്ഞിക്കണ്ണൻ . പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: