കണ്ണൂർ വിമാനത്താവളത്തിൽ 17 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 17 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീർ ഒതയോത്തിൽനിന്നാണ് 363 ഗ്രാം സ്വർണം പിടിച്ചത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: