ഇരട്ട മാസ്ക് നിർബന്ധം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ തുടരും

സംസ്ഥാനത്ത് ഞായറാഴ്ച വരെ പ്രഖ്യാപിച്ച ലോക് ഡൗണിനു സമാനമായ നിയന്ത്രണം ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും.രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം നീട്ടണമെന്ന് ചൊവ്വാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തിയായിരിക്കും തുടർ തീരുമാനം.വീടുകളിൽ നിന്ന് പുറത്തു പോകുന്നവർ രണ്ടു മാസ്ക്കുകൾ നിർബന്ധമായും ധരിക്കണം എന്ന മുഖ്യമന്ത്രി വ്യക്തമാക്കി.വ്യായാമമുറകൾ ക്ക് പൊതുസ്ഥലങ്ങൾ ഒഴിവാക്കണം നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ തിരഞ്ഞെടുപ്പിൽ ഭരണാധികാരികളായിരുന്നു ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കും.

മറ്റു നിർദേശങ്ങൾ

  • രണ്ടു മാസ്ക് ഉപയോഗിക്കുമ്പോൾ ആദ്യം സർജിക്കൽ മാസ്കും പുറമേ തുണി മാസ്കും ധരിക്കണം. അല്ലെങ്കിൽ എൻ 95 മാസ്ക് ഉപയോഗിക്കാം.
  • സാധനങ്ങൾ ഏറ്റവും അടുത്ത കടയിൽ നിന്ന് വാങ്ങണം പുറത്തുപോകുമ്പോൾ സാനിറ്റൈസറും കരുതണം.
  • രോഗലക്ഷണങ്ങൾ കണ്ടാൽ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം.വീട്ടിലെ മറ്റ് അംഗങ്ങൾ മാസ്ക് ധരിക്കണം ഉടനടി ടെസ്റ്റ് നടത്തി കോവിഡ് രോഗ ബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
  • അവശ്യ സാധന വിതരണം ഓൺലൈൻ വഴിയാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷൻ കൺസ്യൂമർഫെഡ് എന്നിവയ്ക്കും നിർദ്ദേശം നൽകി.
  • ജനലുകൾ എല്ലാം തുറന്നു കഴിയാവുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം.
  • കൂലിപ്പണിക്കാർ വീട്ടുജോലിക്കാർ മുതലായവരുടെ യാത്ര പോലീസ് തടസ്സപ്പെടുത്തരുത്.
  • ഓക്സിജൻ, മരുന്നുകൾ മുതലായ അവശ്യവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ പോലീസ് അകമ്പടി നൽകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: