ഇരിട്ടി പുഴയിൽ മദ്ധ്യവയസ്കന്റെ മൃതദേഹം

ഇരിട്ടി : ഇരിട്ടി പുഴയിൽ മദ്ധ്യവയസ്കന്റെതെന്ന് തോന്നിക്കുന്ന അഞ്ജാത മൃതദേഹം കണ്ടെത്തി. ഇരിട്ടി പോലീസ് സ്റ്റേഷന് ഏതാനും വാര അകലെ പട്ടർകയം എന്ന് വിളിക്കുന്ന പുഴയോരത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസിയാണ് ആദ്യം മൃതദേഹം കാണുന്നത്. ഏകദേശം മൂന്നു ദിവസത്തിലധികം പഴക്കമുണ്ടെന്ന് തോന്നുന്ന മൃതദേഹം പുഴയോരത്തോട് ചേർന്ന് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ്. വിവരംഅറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി . കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുത്ത് മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികളടക്കം സ്വീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: