കണ്ണൂരിലും ഡിസിസി കൊടുത്ത ചെക്ക് കലക്ടർ നിഷേധിച്ചു

ആലപ്പുഴയ്ക്കും എറണാകുളത്തിനും പിന്നാലെ അതിഥി തൊഴിലാളികളുടെ യാത്രാചെലവിനായി കോണ്‍ഗ്രസ് അനുവദിച്ച സഹായം നിഷേധിച്ച് കണ്ണൂർ ജില്ലാ കളക്ടര്‍. പണം കൈമാറാനായി കണ്ണൂർ കളക്ടറേറ്റിലെത്തിയപ്പോള്‍ കളക്ടര്‍ പണം നിഷേധിച്ചതായി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു. 10 ലക്ഷം രൂപയുടെ ചെക്കായിരുന്നു. തിരുവനന്തപുരത്ത് സഹായം കൈമാറാനെത്തിയ കെപിസിസി ഭാരവാഹികളെ കാണാന്‍ കളക്ടര്‍ തയ്യാറായിരുന്നില്ല.

നേരത്തെ ആലപ്പുഴയിലും എറണാകുളത്തും ഡിസിസിയുടെ സഹായം കളക്ടര്‍ നിരസിച്ചിരുന്നു. ആലപ്പുഴ ഡിസിസി വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപയാണ് കളക്ടര്‍ നിരസിച്ചത്. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡിസിസിയുടെ വാഗ്ദാനം സ്വീകരിക്കാത്തതെന്നാണ് ജില്ലാ കളക്ടര്‍ ടി വി സുഭാഷിന്റെ മറുപടി.

One thought on “കണ്ണൂരിലും ഡിസിസി കൊടുത്ത ചെക്ക് കലക്ടർ നിഷേധിച്ചു

  1. ഭരിക്കുന്ന പാർട്ടിക്ക് മാത്രമേ എന്ത് സഹായവും ചെയ്യാൻ സാദിക്കുള്ളു ബാക്കിയുള്ളവർ ആട്ടം നോക്കിയിരുന്നുകൊള്ളുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: