അവശേഷിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല

അവശേഷിക്കുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടത്തില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. പരീക്ഷ ഉപേക്ഷിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, ഈവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന്. കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാലാണ് ഇക്കാര്യം അറിയിച്ചത്.  ഈ മാസം മൂന്നിന് നടക്കേണ്ട പരീക്ഷ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടത്തും. ജെ.ഇ.ഇ അഡ്വാന്സ്ഡ് പരീക്ഷ ഓഗസ്റ്റ് മാസമായിരിക്കും നടക്കുക. നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ എഡിറ്റ് ചെയ്യുന്നതിനും പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റി നല്‍കുന്നതിനുമുള്ള സമയമപരിധി നീട്ടിയതായും മന്ത്രി അറിയിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: