കേരളത്തിലെ താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ കണ്ണൂർ ജില്ല പ്രസിഡന്റ്‌ നൗഷീദ് യുസഫ് അന്തരിച്ചു

കൂത്തുപറമ്പ് മുതിയങ്ങ വിടി ഹൗസിൽ യൂസഫിന്റെ മകൻ നൗഷീദിനെ ഇന്നലെ രാവിലെ ബംഗളൂരു കെജി ഹളളിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കേരളത്തിലെ താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ (KBS) സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും കണ്ണൂർ ജില്ല പ്രസിഡന്റുമാണ് നൗഷീദ്.

പി കെ.ഹോൾസെയിൽ ഔട്ട്ലെറ്റ് ജീവനക്കാരനായ ഇദ്ദേഹത്തിന് മുപ്പത്തി അഞ്ച് വയസായിരുന്നു. കുടുംബത്തോടൊപ്പം ബംഗളൂരുവിൽ താമസിച്ചു വരികയായിരുന്നു. ചൊക്ലി പന്തക്കൽ ശിഫ ഹൗസിൽ ഇസ്മായിലിന്റെ മകൾ സഫുവാനയാണ് ഭാര്യ. ഇവർക്ക് അഞ്ചും എട്ടും വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്. ആൾ ഇന്ത്യ കെഎംസിസി പ്രവർത്തകരായ മുസ്ഥഫ താനീറോഡ്, പി വി അഷ്റഫ് കൂടാതെ പി കെ ഷാഫി ശോഭ കരീം എന്നിവർ സ്ഥലം സന്ദർശിച്ചു ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചു. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം അംബേദ്ക്കർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോട്ടത്തിന്ന് ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന് കാര്യാട്ട് പുറം കബർസ്ഥാനിൽ കബറടക്കി. നൗഷീദ് യൂസഫിന്റെ മരണത്തിൽ കേരള ബിയേർഡ് സൊസൈറ്റി അനുശോചിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: