വിദേശത്ത് നിന്നുള്ള വിമാനങ്ങളുടെ പട്ടികയായി; ആദ്യ ദിനം കേരളത്തിലേക്ക് അബുദാബി, ദുബായ്, റിയാദ്,ഖത്തർ എന്നിവിടങ്ങളിൽ നിന്ന്

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു വരാനുള്ള വിമാന സര്‍വീസുകളുടെ പട്ടിക പുറത്ത് വിട്ടു. ഒരാഴ്ചത്തേക്കുള്ള പട്ടികയിൽ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഗള്‍ഫിൽ നിന്നാണ് കൂടുതല്‍ സര്‍വീസുകളും.

ഏഴാം തിയതിയാണ് വിദേശത്തുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ട് വരാൻ ആരംഭിക്കുന്നത്.

ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളില് നിന്ന് മുന്‍ഗണനാടിസ്ഥാനത്തിൽ നിശ്ചയിച്ചവരെയാണ് ആദ്യം കൊണ്ട് വരിക. ആദ്യത്തെ ഒരാഴ്ചക്കുള്ളില്‍ യുഎഇയില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമ്പത് സര്‍വീസുകളാണ് വിമാനങ്ങള്‍ നടത്തുക. ആദ്യ ദിനം അബുദാബി-കൊച്ചി, ദുബൈ-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ഖത്തര്‍-കൊച്ചി എന്നീ വിമാനങ്ങൾ കേരളത്തിലേക്ക് സര്‍വീസ്‌ നടത്തും.

സൌദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യക്കാരെ കൊണ്ടു വരാൻ ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസാണുള്ളത്. രണ്ടാം ദിവസത്തില്‍ മനാമ-കൊച്ചി, ദുബൈ-ചെന്നൈ എന്നീ വിമാനങ്ങൾ സര്‍വീസ്‌ നടത്തും.

ഒമാനില്‍ നിന്നും രണ്ടും ഖത്തറിലും ബഹ്റൈനിലും ഓരോ വിമാനവുമാണ് ആദ്യ ആഴ്ച. മൂന്നാം ദിനത്തില്‍ കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, റിയാദ്-ഡല്‍ഹി എന്നീ വിമാനങ്ങളുണ്ട്.

നാലാം ദിനത്തില്‍ ദോഹ-തിരുവനന്തപുരം റൂട്ടില്‍ വിമാന സര്‍വീസുണ്ടാകും.

അഞ്ചാം ദിവസത്തില്‍ സൌദിയിലെ ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്, ദുബൈ-കൊച്ചി എന്നീ റൂട്ടിലാണ് ഓരോ സര്‍വീസുകള്‍.

ആറാം ദിനത്തില്‍ ജിദ്ദ-ഡല്‍ഹി റൂട്ടിലും വിമാന സര്‍വീസുണ്ട്. കേരളത്തിലേക്ക് അന്നേ ദിവസം സര്‍വീസുകളൊന്നും ഇല്ല

ഏഴാം ദിവസത്തില്‍ കുവൈത്ത്-കോഴിക്കോട്, ജിദ്ദ-കൊച്ചി എന്നിവയാണ് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍.

ഏഴാം തിയതി മുതലുള്ള ഒരാഴ്ചത്തേക്കുള്ള ആദ്യ ഘട്ട സര്‍വീസ് പട്ടികയാണ് ഇപ്പോൾ പുറത്ത് വന്നത്. തുടര്‍ന്നുള്ള സര്‍വീസുകള്‍ വരും ദിനങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: