അഴീക്കോട് മൂന്നു നിരത്ത് അമലോത്ഭവ മാതാ ദേവാലയത്തിൽ സിൽവർ ജൂബിലി ആഘോഷിച്ചു

അഴീക്കോട്: അഴീക്കോട് മൂന്നു നിരത്ത് അമലോത്ഭവ മാതാ ദേവാലയത്തിൽ ഫാ.ബെന്നി പൂത്തറയിൽ, ഫാ. ജോൺസൺ അവിരേവ , ഫാ.ഡോ. ജോയ് പൈനാടത്ത്, സിസ്റ്റർ ജോയ്സി പ്ലാക്കൽ, സിസ്റ്റർ മരിയ തെരേസ പ്ലാക്കൽ എന്നിവരുടെ വൃത വാഗ്ദാനത്തിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു.അഴീക്കോട് ദേവാലയത്തിൽ കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ ആഘോഷമായ കുർബാനക്ക് ശേഷം ” പാരിഷ് ഹാളിൽ ” അനുമോദന സമ്മേളനം നടന്നു.

അനുമോദന സമ്മേളനം കണ്ണൂർ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാ. ബെന്നി പുത്തറയിൽ, ഫാ.ജോൺസൺ അവിരേ വ , ഫാ.ഡോ.ജോയ് പൈനാടത്ത്, സിസ്റ്റർ ജോയ്സി പ്ലാക്കൽ, സിസ്റ്റർ മരിയ തെരേസ പ്ലാക്കൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പാരിഷ് കൗൺസിൽ പ്രസിഡന്റ് ടി.പി.തോമസ് അധ്യക്ഷത വഹിച്ചു. ഫാ.ബെന്നി മണപ്പാട്ട്, സിസ്റ്റർ നേവിസ്, സൂസമ്മ ജോസഫ് ,തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിന് സാജൻ സ്റ്റാൻലി സ്വാഗതവും നിധിൻ ക്ലീറ്റസ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: