പലരിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്ത് മാസങ്ങളോളം മുങ്ങി നടന്ന പ്രതിയെ എസ്.ഐ ബിനു മോഹനും സംഘവും തന്ത്രപരമായി പിടികൂടി

തളിപ്പറമ്പ്: പലരിൽ നിന്നും സ്വര്ണവും പണവും തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ തളിപ്പറമ്പ് പോലീസ് തന്ത്രപരമായി പിടികൂടി. സൗഹൃദം നടിച്ച് വയോധികരേയും സ്ത്രീകളേയും പലതരം വാഗ്ദാനങ്ങള് നല്കി പണവും സ്വര്ണ്ണാഭരണങ്ങളും  വാങ്ങിയശേഷം മുങ്ങുന്ന,
കാസര്ഗോഡ് ഉപ്പളയിലെ മുഹമ്മദ്കുഞ്ഞിയുടെ മകന് മുസ്തഫ(45)യെയാണ് രണ്ട് ദിവസം മുമ്പ് ഉപ്പളയിലെ ഒളിത്താവളത്തില് വെച്ച് എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിലുളള തളിപ്പറമ്പ് പോലീസ് സംഘം വിദഗ്ദ്ധമായി പിടികൂടിയത്.
കണ്ണൂര്, കാസര്ഗോഡ്, കോഴിക്കോട് ജില്ലകളിലെ ലോഡ്ജുകളില് താമസിച്ച്  തട്ടിപ്പ് നടത്തി മുങ്ങി നടക്കുകയായിരുന്നു ഇയാള്.
ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും, ഷാഡോപോലീസും, കണ്ണൂര് ടൗണ് പൊലിസും തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്റെയും നേതൃത്വത്തിലുള്ള തളിപ്പറമ്പ് പൊലിസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലിസിനേയും പൊതുജനങ്ങളേയും ഒരു പോലെ കബളിപ്പിച്ച് മാസങ്ങളോളം പിടികൊടുക്കാതെ മുങ്ങി നടന്ന പ്രതിയാണ് പിടിയിലായത്.
പ്രതിയെ പിടികൂടൂന്ന തിന്നായി എസ്.ഐ ബിനുമോഹന്റെ നിര്ദ്ദേശ പ്രകാരം ട്രോളുകള് നിര്മ്മിച്ച് സോഷ്യല് മീഡിയ വഴി  വ്യാപക പ്രചരണം നടത്തിയിരുന്നു. ഒരു പ്രതിയെ പിടികൂടുന്നതിന് കേരളാ പൊലിസ് ഇത്തരത്തില് ആദ്യമായി നടത്തിയ പ്രചരണം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 പിടിയിലായ പ്രതിയെ ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില് ചോദ്യം ചെയ്ത ശേഷം തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെത്തിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൂടുതല് കേസുകള് തളിപ്പറമ്പിലും പഴയങ്ങാടിയിലുമാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്  സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ താമസിച്ച് പ്രാദേശിക ഭാഷ വശമാക്കിയ  ഇയാൾ നൂറിലധികം ആൾക്കാരെ തടിപ്പിനിരയാക്കിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില് ഹാജരാക്കും.
എസ്.ഐ ബിനു മോഹനോടൊപ്പം ജാബിര്, റോഹിത്ത്, റൗഫ് എന്നീ പോലീസുകാരും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നതായി കണ്ണൂര് പോലീസ് മേധാവി തളിപ്പറമ്പ് വച്ചു നടത്തിയ വാര്ത്താ സമ്മേളനത്തില് വിശദീകരിച്ചു. അന്വേഷണ സംഘത്തിന് 5,000 രൂപവീതം കാഷ് അവാര്ഡും എസ്പി വിതരണം ചെയ്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: