തെരുവില്‍ കഴിയുന്നവര്‍ക്കും പോലീസുകാര്‍ക്കും സാന്ത്വനമായി എസ്.വൈ.എസ്

തലശ്ശേരി: ലോക്ക് ഡൗണ്‍ നിയന്ത്രണത്തില്‍ തെരുവില്‍ അനാഥമായവര്‍ക്കും കൊടുംവേനലിൽ സേവനം ചെയ്യുന്ന പോലീസുദ്യോഗസ്ഥര്‍ക്കും ആശ്വാസവുമായി എസ്‌.വൈ.എസ് തലശ്ശേരി സോണ്‍ സാന്ത്വനം. തെരുവില്‍ കഴിയുന്നവര്‍ക്കാവശ്യമായ ഭക്ഷണമെത്തിച്ചും ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥര്‍ക്കാവശ്യമായ കുടിവെള്ളവും മറ്റുമാണ് വിതരണം ചെയ്തത്. തലശ്ശേരി ട്രാഫിക് യൂണിറ്റ്, ജനമൈത്രി പോലീസ് സ്റ്റേഷന്‍ , എ.എസ്.പി ഓഫീസുകള്‍, ഹൈവേ പോലീസ്‌ എന്നിവര്‍ക്കാണ് സഹായമെത്തിച്ചത്ത്. റഫീഖ് സൈദാർപള്ളി, നൗഷാദ് ധര്‍മ്മടം, ഫൈസൽ മാസ്റ്റര്‍, അജ്മല്‍ കായ്യത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: