പറവകൾക്കൊരു നീർക്കുടവുമായി കെ.എസ്.യു

മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കനത്ത വേനലിൽ വലയുന്ന പക്ഷികൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെ മട്ടന്നൂർ നിയോജമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ “പറവകൾക്കൊരു നീർക്കുടം” ഒരുക്കി. സ്വന്തം വീട്ടുപറമ്പിൽ നീർക്കുടം സ്ഥാപിച്ചു കൊണ്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “ജലം ജീവാമൃതം” ക്യാമ്പൈനിൽ സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കുചേർന്നു. വിവിധ പ്രദേശങ്ങളിലായി കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സൽമാനുൽ ഫാരിസ്, വാണി.കെ.കെ, ബിലാൽ ഇരിക്കൂർ, അമൃത ബാലകൃഷ്ണൻ, കെ.അദ്വൈത്, റയീസ് ഉളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: