കണ്ണൂർ ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലുള്ളത് 10430 പേര്‍ ‍

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 10430 പേര്‍. 39 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 10 പേര്‍ ജില്ലാ ആശുപത്രിയിലും 15 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 23 പേര്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 10343 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ ജില്ലയില്‍ നിന്നും 585 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 524 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 474 എണ്ണം നെഗറ്റീവ് ആണ്. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: