മേലൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് ആളുകളെ കൂട്ടി അനുസ്മരണം നടത്തിയ സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹം: മുസ്ലിം ലീഗ്

സന്നദ്ധം റജിസ്ട്രേഷനോടെ പാവപ്പെട്ടവർക്ക് അരി സാധനങ്ങൾ എത്തിക്കുകയായിരുന്ന യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയെ വഴിയിൽ തടഞ്ഞ് വണ്ടി കസ്റ്റഡിയിലെടുപ്പിക്കുകയും ഫൈൻ ചുമത്തുകയും ചെയ്ത പോലീസ് സി പി എം നടത്തിയ പുഞ്ചയിൽ നാണു അനുസ്മരണം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി. കോവിഡ് ലോക് ഡൗൺ നിർദ്ദേശം പാലിക്കാതെ പള്ളിയിൽ നമസ്കാരത്തിനെത്തിയ വർക്കെതിരെയും അനാവശ്യമായി ടൗണിൽ കറങ്ങി നടന്നവർക്കെതിരെയും പാടത്ത് ഫുട്ബോൾ കളിച്ചതിന്റെ പേരിൽ കുട്ടികൾക്കെതിരെ കേസെടുക്കുകയും ചെയ്ത പൊലീസിന് സി പി എമ്മിനെതിരെ കേസെടുക്കാൻ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് മാലൂരിൽ സി പി എം പുഞ്ചയിൽ നാണു അനുസ്മരണം നടത്തിയത്. എന്നാൽ ആളുകൾ കൂട്ടം കൂടിയില്ലെന്നും മൂന്നോ നാലോ ആളുകൾ കൂടി പതാക ഉയർത്തൽ മാത്രമാണ് നടത്തിയതെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ‘കണ്ണൂർ വാർത്തകൾ ഓൺലൈനിനോട്’ പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: