ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 5 ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ദേശീയ കപ്പലോട്ട ദിനം- National Maritime day… 1919 ൽ The Scindia Steam Navigation Company Ltd.ന്റെ എസ്. എസ്‌.ലോയൽറ്റി എന്ന കപ്പൽ ബ്രിട്ടനിലേക്ക് പുറപ്പെട്ട ദിവസത്തിന്റെ ഓർമയ്ക്ക്…

1764… അമേരിക്കൻ കോളനികളിൽ പഞ്ചസാര നികുതി ചുമത്തി ബ്രിട്ടിഷ് പാർലമെന്റ് പ്രമേയം പാസാക്കി…
1792 – അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിംഗ്‌ടൺ ആദ്യമായി പ്രെസിഡൻഷ്യൽ വീറ്റോ അധികാരം ഉപയോഗിച്ചു…
1804- സ്കോട്ട്ലൻറിലെ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയ ആദ്യ ഉൽക്കാപതനം (ഹൈ പോസിൽ ഉൽക്ക എന്നാണ് ഇതറിയപ്പെടുന്നത് )
1879- war of Pacific ന് തുടക്കം കുറിച്ച്, ചിലി ബൊളിവിയക്കും പെറുവിനുമെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു..
1897- തുർക്കിയും ഗ്രീസും തമ്മിൽ 30 ദിന യുദ്ധം എന്നറിയപ്പെടുന്ന യുദ്ധം തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യം പ്രഖ്യാപിച്ചു…
1930.. സബർമതി ആശ്രമത്തിൽ നിന്നും മാർച്ച് 12ന് 78 അനുയായികളോടൊപ്പം ആരംഭിച്ച ഉപ്പുസത്യാഗ്രഹ സമരയാത്ര 24 ദിവസത്തെ കാൽനട യാത്രക്ക് ശേഷം ദണ്ഡി കടപ്പുറത്ത് എത്തി…
1942- രണ്ടാം ലോക മഹായുദ്ധം ജപ്പാൻ നാവിക സേന കൊളംബോ ആക്രമിച്ചു..
1955- ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ അനാരോഗ്യം കാരണം പദവി ഒഴിഞ്ഞു. പകരം അന്തോണി ഈഡൻ പ്രധാനമന്ത്രിയായി..
1956- ഫീഡൽ കാസ്ട്രോ ക്യൂബൻ പ്രസിഡണ്ടിനെ തിരെ യുദ്ധം പ്രഖ്യാപിച്ചു
1957- ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ ജനകീയ സർക്കാർ നിലവിൽ വന്നു..
1961- സർദാർ സരോവർ അണക്കെട്ട് ശിലാസ്ഥാപനം പണ്ഡിറ്റ് നെഹ്റു നിർവഹിച്ചു…
1967- ഇന്ത്യയിലെ ആദ്യത്തെതും ലോകത്തിലെ തന്നെ രണ്ടാമത്തേതുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വനിതാ ഹൈക്കോടതി ജഡ്ജി അന്നാ ചാണ്ടി സേവനത്തിൽ നിന്ന് വിരമിച്ചു…
2016- ഏറ്റവും വേഗം കൂടിയ തീവണ്ടി ഗതിമാൻ എക്സ്പ്രസ് സർവീസ് തുടങ്ങി…
2016- SC/ST / വനിത തുടങ്ങിയ വിഭാഗങ്ങൾക്ക് വ്യവസായം തുടങ്ങാൻ ധനസഹായം നൽകുന്ന stand up india പദ്ധതി നിലവിൽ വന്നു…

ജനനം
1804- എം ജെ സ്നീഡൻ ജർമൻ പ്രകൃതി ശാസ്ത്രജ്ഞൻ.. സസ്യ ശരീരം കോശ നിർമിത മാണെന്ന് തെളിയിച്ചു..
1901- സരളാ ബെൻ- മഹത്മജി നൽകിയ ഭാരതീയ നാമത്തിൽ പ്രശസ്തയായ ബ്രിട്ടിഷുകാരിയാണ് കാതറിൻ മേരി ഹിമെൻ എന്ന സരളാ ബെൻ. വാർധാ വിദ്യാഭ്യാസ പദ്ധതി പ്രചാരക..
1908- ജഗജിവൻ റാം.. മുൻ ഉപപ്രധാനമന്ത്രി.. സ്വാതന്ത്യ സമര സേനാനി. ബീഹാറിൽ നിന്നുള്ള ദളിത് നേതാവ്.. മുൻ സ്പീക്കർ മീരാ കുമാറിന്റെ പിതാവ്..
1940- കെ.മോഹനൻ – സി.പി.ഐ (എം) നേതാവ്. മുൻ രാജ്യസഭാംഗം. ദേശാഭിമാനി ജനറൽ എഡിറ്റരായിരുന്നു…
1951- സിവിക് ചന്ദ്രൻ – കവി, എഴുത്തുകാരൻ – മുൻ നക്സലൈറ്റ്. പാഠഭേദത്തിന്റെ പത്രാധിപർ..
1954- എം.എ. ബേബി _ അച്ചുതാനന്ദൻ മന്ത്രിസഭയിലെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രി… മുൻ രാജ്യസഭാംഗം
1956- അഷിത – പ്രശസ്ത മലയാളം സാഹിത്യകാരി.. നിരവധി റഷ്യൻ കഥകൾ വിവർത്തനം ചെയ്തു.. അഷിതയുടെ കഥകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി..
1983- രമേഷ് പിഷാരടി – മലയാള സിനിമാ താരം – സ്റ്റേജ് ആർട്ടിസ്റ്റ്..

ചരമം
1922- പണ്ഡിത രമാബായ് – സാമൂഹ്യ പ്രവർത്തക, വിദ്യാഭ്യാസ പ്രവർത്തക..
1940- ദിന ബന്ധു സി.എഫ് ആൻഡ്രൂസ്.. ചാൾസ് ഫ്രീസ് ആൻഡ്രൂസ് – ചർച്ച് ഓഫ് ഇംഗ്ലണ്ട് പുരോഹിതൻ. ഗാന്ധിജിയുടെ ഉറ്റമിത്രം. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജിയെ ഇന്ത്യയിലെത്തിക്കാൻ മുഖ്യ പങ്ക് വഹിച്ചു. പേരിലെ ആദ്യ അക്ഷരം C F A എന്നത് വികസിപ്പിച്ച് Christs faithfull Apostle ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പാസ്തലൻ എന്ന് ഗാന്ധിജി വിളിച്ചു..
1956- മണിലാൽ – മഹാത്മജിയുടെ രണ്ടാമത്തെ പുത്രൻ…
1989- പന്നലാൽ പട്ടേൽ – ഗുജറാത്തി ഭാഷയിൽ 1985 ൽ ജ്ഞാനപീഠം ലഭിച്ച സാഹിത്യകാരൻ.
1993- ദിവ്യ ഭാരതി – പ്രശസ്ത ബോളിവുഡ് താരം.. ശ്രീദേവിയുടെ പിൻഗാമി എന്നറിയപ്പെട്ടു.19 മത് വയസ്സിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു..
1994- കർട്ട് കോബൻ- അമേരിക്കൻ ഗിറ്റാറിസ്റ്റ്. ലോകപ്രശസ്ത റോക്ക് സംഗീത ടീമായ നിർവാണയുടെ മുൻനിര ഗായകൻ.27 മത് വയസ്സിൽ ആത്മഹത്യ ചെയ്തു..
2005- സോൾ ബല്ലോ.. സാഹിത്യ നോബൽ (1976) ജേതാവ്…
2008- ചാൾട്ടൺ ഹെസ്റ്റൺ.. പ്രശസ്ത ബോളിവുഡ് നടൻ.. ഓസ്കാർ ജേതാവ്.
2014- പീറ്റർ മത്തിൻ സൺ – അമേരിക്ക- പാരിസിലെ സി.ഐ.എ ചാരൻ.. എഴുത്തുകാരൻ , പരിസ്ഥിതി പ്രവർത്തകൻ. ഹിമാലയത്തെ കുറിച്ചുള്ള രചനകൾ ശ്രദ്ധയം..
(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: