പെരുമണ്ണ് അപകടം വാഹനമോടിച്ച ഡൈവര്‍ക്ക് 10 വര്ഷം തടവ്

ഇരിക്കൂർ :പെരുമണ്ണ് അപകടം വാഹനമോടിച്ച ഡൈവര്‍ക്കെതിരെ വിധി. അപകടത്തിന് കാരണമായ വാഹനം ഓടിച്ചത് മലപ്പുറം സ്വദേശിയായ അബ്ദുള്‍ കബീറിനെയാണ് പത്ത് കുട്ടികളുടെ മരണത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ പത്ത് വര്‍ഷത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത് .2008 ഡിസംബര്‍ നാലിന്റെ ആ കറുത്ത സായാഹ്നം പെരുമണ്ണ് നിവാസികള്‍ക്ക് മുന്നില്‍ എന്നും നടുക്കുന്ന ഓര്‍മ്മകളാണ്. പെരുമണ്ണ് വാഹനാപകടം നടന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് കോടിതി വിധി എത്തുന്നത്. പെരുമണ്ണ് നാരായണ വിലാസം എല്‍ പി സ്‌ക്കൂളിലെ 10 കുട്ടികളാണ് 2008 ഡിസംബര്‍ നാലിന് വൈകിട്ടുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് വരിവരിയായി നടന്നുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറിയാണ് അപകടം.വിദ്യാര്‍ത്ഥികളായ അനുശ്രി, അഖിന, സാന്ദ്ര, മിഥുന, നന്ദന, സജ്ഞന, റംഷാന, കാവ്യ, സോന,വൈഷ്ണവ് എന്നീ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്.അപകടത്തിന് കാരണായ ജീപ്പ് ഓടിച്ചത് മലപ്പുറം സ്വദേശിയായ അബ്ദുള്‍ കബീറായിരുന്നു. കബീറിനെതിരെ ഇരിക്കൂര്‍ പോലീസ് മനപൂര്‍വ്വമല്ലാതെ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷംരൂപ ധനസഹായം അനുവദിച്ചെങ്കിലും കേസ് ഇഴഞ്ഞു നീങ്ങുകയായിരുന്നു.കേസ് പെട്ടെന്ന് തീര്‍പ്പാക്കി കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പത്ത് വര്‍ഷത്തിന് ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്. പത്ത് കുട്ടികളുടെ മരണത്തിന് കാരണക്കാരന്‍ എന്ന നിലയില്‍ പത്ത് വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഓരോലക്ഷം രൂപ മരിച്ച പത്ത് കുട്ടികളുടെ കുടുംബത്തിനു നല്‍കണം. ശിക്ഷകളെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി പത്ത് വര്‍ഷമാണ് തടവ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: