ബി പി ഫാറൂഖ് പ്രവർത്തകരുടെ വികാരത്തെ തൊട്ടറിഞ്ഞ നേതാവ് : പി കുഞ്ഞി മുഹമ്മദ്

കണ്ണൂർ സിറ്റി : ബി പി ഫാറൂഖ് സാഹിബ് മുസ്ലിം ലീഗ് പ്രവർത്തകരുടെ വികാരം തൊട്ടറിഞ്ഞ നേതാവാണെന്നും വികസന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഭരണകർത്താവാണെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് പറഞ്ഞു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജന:സെക്രട്ടറിയും കണ്ണൂർ മുനിസിപ്പൽ ചെയർമാനുമായിരുന്ന ബി പി ഫാറൂഖ് സാഹിബിന്റെ എട്ടാം ഓർമ്മ ദിനത്തിൽ കണ്ണൂർ മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ദീനുൽ ഇസ്ലാം സഭയിൽ ഹാളിൽ നടന്ന അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് ടി കെ നൗഷാദ് അധ്യക്ഷനായി.സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്ന സിയാറത്തിന് ഖത്തീബ് അബ്ദുൽ നാസർ മൗലവി നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി. താഹിർ, മണ്ഡലം ജനറൽ സെക്രട്ടറി സി.സമീർ,അൽത്താഫ് മാങ്ങാടൻ, കെ.പി.ഇസ്മയിൽ ഹാജി,പി.വി താജുദ്ദീൻ, അഷറഫ് ബംഗാളി മുഹല്ല, മുസ്ലിഹ് മഠത്തിൽ, എം.പി.മുഹമ്മദലി,സി കെ.പി റയീസ്, ഖത്തർ കെ.എം.സി സി കണ്ണൂർ മണ്ഡലം സെക്രട്ടറി പള്ളി വളപ്പിൽ റഫീഖ്, സിയാദ് തങ്ങൾ, അഷ്റഫ് ചിറ്റുള്ളി, സി.എം ഇസ്സുദ്ദീൻ, എം.കെ. പി.മുഹമ്മദ്, ഷക്കീബ് നീർച്ചാൽ, ഫാരിസ് കൊച്ചിപ്പള്ളി പ്രസംഗിച്ചു.